SignIn
Kerala Kaumudi Online
Thursday, 28 May 2026 2.23 AM IST

മുൻവർഷത്തേക്കാൾ വർദ്ധന ജില്ലയിൽ ഹയർ സെക്കൻഡറി വിജയം 72.97 

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 72.97 ശതമാനം വിജയം.മുൻവർഷത്തേക്കാൾ വിജയശതമാനം വർദ്ധിച്ചു.കഴിഞ്ഞ വർഷം 71.73 ശതമാനമായിരുന്നു വിജയം.മുൻവർഷത്തേക്കാൾ 1.24 ശതമാനത്തിന്റെ വർദ്ധന ഇത്തവണയുണ്ടായി.

ജില്ലയിലെ 175 സ്‌കൂളുകളിലെ 30,585 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.ഇതിൽ 22318 പേർ ഉപരിപഠനത്തിന് അർഹത നേടി.എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയവരുടെ എണ്ണത്തിലും ഈ വർഷം വർദ്ധനയുണ്ട്.2564 വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയത്.കഴിഞ്ഞ വർഷം 2371 പേർക്കായിരുന്നു എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചത്.

ടെക്നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 68 ശതമാനമാണ് വിജയം.25 പേർ പരീക്ഷയെഴുതിയതിൽ 17 പേർ വിജയിച്ചു.ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 355 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.170 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.47.89 ശതമാനമാണ് വിജയം.3 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എപ്ലസ് ഗ്രേഡ് നേടി.

വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 76.72 ശതമാനമാണ് വിജയം.മുൻവർഷമിത് 72.99 ശതമാനമായിരുന്നു.2595 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 1991 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.

14 വിദ്യാർത്ഥികൾക്ക് ഇത്തവണ 1200ൽ 1200 മാർക്കും ലഭിച്ചു.മുൻ വർഷം 3 പേർക്കാണ് മുഴുവൻ മാർക്കും ലഭിച്ചത്.

മുഴുവൻ മാർക്കും

നേടിയ വിദ്യാർത്ഥികൾ
1) അപർണ.എ (കോട്ടൺഹിൽ എച്ച്.എസ്.എസ്)

2) സ്‌നേഹ.കെ (ഗവ.ഗേൾസ് എച്ച്.എസ്.എസ് മണക്കാട്)

3) ചന്ദന.എസ്.എസ് (ഗവ.ഗേൾസ് എച്ച്.എസ്.എസ് പട്ടം)

4) അനുശ്രീ.ആർ.എസ് (നിർമലഭവൻ ഇ.എം എച്ച്.എസ്.എസ് കവടിയാർ)

5) ആഞ്ജനാ സുശീൽ (കാർമൽ എച്ച്.എസ്.എസ് വഴുതയ്ക്കാട്)

6) ലക്ഷ്മി സുരേഷ് (ചിന്നമ്മ മെമ്മോറിയൽ ഗേൾസ് എച്ച്.എസ്.എസ്,പൂജപ്പുര)

7) ശ്രവണ സുനിൽ.എസ് (ഗവ.ഗേൾസ് എച്ച്.എസ്.എസ് നെടുമങ്ങാട്)

8) അലീന.ജി.എസ് (ഗവ.ഗേൾസ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര)

9) ജെ.ഡി.അഭിവദ് (ഗവ.മോഡൽ എച്ച്.എസ്.എസ് വർക്കല)

10) അഭിരവ്.എസ് (ഗവ.എച്ച്.എസ്.എസ് തോന്നയ്ക്കൽ)

11) നിരഞ്ജന.എ.എസ് (ആർ.ആർ.വി ഗേൾസ് എച്ച്.എസ്.എസ് കിളിമാനൂർ)

12) പാർവതി.എസ്.എസ് (സെന്റ് ജോൺസ് എച്ച്.എസ്.എസ് ചെറിയകൊല്ല)

13) ശ്രീരാജ്.എൽ.എസ് (സീനിയർ എലിസബത്ത് ജോയൽ സി.എസ്.ഐ ഇ.എം എച്ച്.എസ്.എസ് ആറ്റിങ്ങൽ)

14) ദേവനന്ദ.എസ്.ആർ (ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് കന്യാകുളങ്ങര)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL