
തിരുവനന്തപുരം: യു.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിക്കടിയുള്ള ഇന്ധനവില വർദ്ധനവിനെതിരെ ഏജീസ് ഓഫീസ് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് കരിക്കകം സുരേഷിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ഡോ.കെ.ബിന്നി സ്വാഗതം പറഞ്ഞു. ദേശീയ വൈസ് പ്രസിഡന്റ് വി.ശ്രീകുമാരൻ നായർ,ദേശീയ സമിതിയംഗം കെ.ജയകുമാർ,സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ചന്ദ്രബാബു,ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ,നന്ദിയോട് ബാബു,കെ.ജി.സുരേഷ് ബാബു,പേട്ട സജീവ്,അഡ്വ.ബോബി,സുരേഷ് കുമാർ,അഡ്വ.ശ്രീധരൻ എന്നിവർ പങ്കെടുത്തു. പാളയത്ത് നിന്നാരംഭിച്ച മാർച്ചിന് സന്തോഷ് ഭദ്രൻ,കരകുളം ജയചന്ദ്രൻ,ചാക്ക വിജയകുമാർ,ചെമ്മരുതി ശശികുമാർ,വിനോബാ ശശി,ആട്ടുകാൽ ജയചന്ദ്രൻ,കുറ്റിച്ചൽ റെജി,എം.സുരേഷ്,അഡ്വ.സമീർ,ചാങ്ങ വിജയൻ,പാപ്പനംകോട് ശിവരാജൻ,തോപ്പിൽ സായി,സഫീർ കുമിഴി,സുനി മഞ്ഞമല,ഡോ.ശരത്ത് ചന്ദ്രൻ,കോളിയൂർ പ്രേമൻ,പ്രദീപ് ശിവഗിരി,മെർലിയമ്മ,ശ്യാമള എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |