
വെള്ളറട: ഇന്ധന വില വർദ്ധനവിലും കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെയും കോൺഗ്രസ് കിളിയൂർ,വെള്ളറട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.അഞ്ചുമരങ്കാല ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം വെള്ളറടയിൽ സമാപിച്ചു.വെള്ളറടയിൽ ചേർന്ന യോഗം ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.എസ്.ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എസ്.ആർ.ബോബൻ അദ്ധ്യക്ഷത വഹിച്ചു.മണലി സ്റ്റാന്റിലി,എം.രാജ്മോഹൻ,എസ്.സനൽ,മലയിൽ രാധാകൃഷ്ണൻ,സജിത ജോൺ,നെല്ലിശ്ശേരി ശശി,മംഗളദാസ്,ശേഖരദാസ്,ഷാജുദീൻ,സെയ്യദ്,അജിൻ ബോബൻ,അമൽ,ബാലു,പ്രിൻസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |