കഴക്കൂട്ടം: കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് സമീപം അടച്ചിട്ട വീട്ടിൽ നിന്ന് രണ്ടര പവൻ ആഭരണവും പണവും കവർന്നു.കരിയിൽ സെന്റ് ആന്റണീസ് സ്കൂൾ റോഡിലെ സജീറിന്റെ വീട്ടിലായിരുന്നു മോഷണം.
പെരുന്നാൾ പ്രമാണിച്ച് സജീറും കുടുംബവും ഭാര്യ വീട്ടിൽ പോയി വ്യാഴാഴ്ച ഉച്ചയ്ക്ക് 12ഓടെ തിരിച്ചെത്തിയപ്പോഴാണ് വീട് തുറന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരമറിയുന്നത്.തുടർന്ന്
കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി വിശദ പരിശോധന നടത്തി. ജനൽക്കമ്പി വളച്ച് അകത്തുകയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കവർന്ന് വീടിന്റെ പിൻവാതിലിലൂടെ പുറത്ത് കടന്നെന്നാണ് പ്രാഥമിക നിഗമനം. ഒന്നിലധികംപേർ മോഷണത്തിന് പിന്നിലുണ്ടെന്നും പൊലീസ് പറഞ്ഞു.പ്രദേശത്ത് സി.സി ടിവി ക്യാമറകളില്ലാത്തതിനാൽ,സമീപപ്രദേശങ്ങളിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഒരു വർഷം മുൻപ് ഇതേ പ്രദേശത്തെ ഒരു മാട്ടു മില്ലിലും സമാന രീതിയിൽ മോഷണം നടന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |