
പാറശാല: ഇന്നലെയുണ്ടായ ശക്തമായ കടലാക്രമണത്തെ തുടർന്ന് പൊഴിയൂരിലെ തെക്കേ കൊല്ലങ്കോട് - നീരോടി തീരദേശ റോഡ് തകർന്നു.കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന റോഡ് പൂർണമായും തകർന്നത് കാരണം ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ച നിലയിലാണ്.കഴിഞ്ഞ ഒരാഴ്ച മുൻപുണ്ടായ കടൽക്ഷോഭത്തിൽ തെക്കേകൊല്ലങ്കോട്,മുല്ലശ്ശേരി ഭാഗങ്ങളിലെ രണ്ട് വീടുകളാണ് തകർന്നത്.സ്‌കൂൾ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തത് കാരണം വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |