SignIn
Kerala Kaumudi Online
Sunday, 07 June 2026 5.59 AM IST

പശ്ചിമഘട്ടത്തിൽ പുതിയൊരു സസ്യംകൂടി,​ 'ഹംബോൾട്ടിയ നായരിയാന '

photos

പാലോട്: പശ്ചിമഘട്ടത്തിൽ നിന്ന് പുതുതായി കണ്ടെത്തിയ സസ്യവർഗത്തിന് 'ഹംബോൾട്ടിയ നായരിയാന'എന്ന് പേരിട്ട് ഗവേഷകർ. 'ഫാബിസിയെ'കുടുംബത്തിൽപ്പെട്ട ഈ സസ്യത്തെക്കുറിച്ച് പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡനിലെ ഡോ.ഇ.എസ്.സന്തോഷ് കുമാർ,ഡോ.ടി.സാബു,എസ്.എം.ഷെരീഫ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പഠിച്ചത്.

പ്രശസ്ത സസ്യശാസ്ത്രജ്ഞനും ബൊട്ടാണിക്കൽ ഗാർഡൻ മുൻ ഡയറക്ടറുമായ പ്രൊഫ.ജി.എം.നായരുടെ സമഗ്ര സംഭാവനകളെ ആദരിച്ചാണ് അദ്ദേഹത്തിന്റെ 75ാം ജന്മവാർഷികത്തിൽ പുതിയ സസ്യത്തിന് ഈ പേര് നൽകിയത്. അഗസ്ത്യമല ബയോസ്പിയർ റിസർവിന്റെ ഭാഗമായ ചെന്തുരുണി വന്യജീവി സങ്കേതത്തിലെ നിത്യഹരിത വനങ്ങളിൽ നിന്നാണ് ഇവയെ കണ്ടെത്തിയത്. 'ഹംബോൾട്ടിയ' വിഭാഗത്തിലെ മറ്റു ചെടികളിൽ നിന്ന് വിഭിന്നമായി തായ്‌ത്തടിയിലും ഇലകളിലും പൂക്കളിലും കായ്‌കളിലുമുള്ള ഘടനാപരമായ സവിശേഷതകളുടെ അടിസ്ഥാനത്തിലാണ് ഇത് പുതിയ സസ്യമാണെന്ന് സ്ഥിരീകരിച്ചത്.

ഫോട്ടോ: ഹംബോൾട്ടിയ നായരിയാന

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL