
നേമം: കാലവർഷം ശക്തമായതോടെ നേമത്തും കല്ലിയൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന. നേമം താലൂക്കാശുപത്രിയിൽ ദിവസേന 150 ഓളം പേരാണ് പനി ബാധിച്ചെത്തുന്നത്.
ഇന്നലെ ഉച്ചയ്ക്ക് 12വരെയുള്ള കണക്കുകൾ പ്രകാരം 124പേരാണ് ഒ.പിയിൽ ചികിത്സ തേടിയത്. ഇതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. കൂടാതെ സമീപത്തെ മറ്റു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടുതലാണ്. വൈകിട്ട് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്.
നേമം താലൂക്ക് ആശുപത്രിയിലെ സൗകര്യം
9 സ്ത്രീകളെയും 9 പുരുഷന്മാരെയും കിടത്തി ചികിത്സിക്കാനുള്ള സൗകര്യം
കല്ലിയൂർ പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളും,വിദ്യാലയങ്ങളും മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
നജീന,ഹെൽത്ത് ഇൻസ്‌പെക്ടർ
കല്ലിയൂർ പഞ്ചായത്ത്
അടിയന്തര സാഹചര്യങ്ങളിൽ അഡ്മിറ്റ് ചെയ്യാറുണ്ട്. ലബോറട്ടറി പരിശോധനയിൽ കൂടുതൽ ചികിത്സ വേണ്ടതായി വന്നാൽ ജനറൽ ആശുപത്രിയിൽ റഫർ ചെയ്യാറുണ്ട്. പനിക്കുള്ള മരുന്നുകൾ ആശുപത്രി ഫാർമസിയിൽ സ്റ്റോക്കുണ്ട്.
ഡോ. സാബു, ആശുപത്രി സൂപ്രണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |