തിരുവനന്തപുരം : ലത്തീൻ കത്തോലിക്ക മുക്കുവ സമുദായത്തിന് അർഹമായ 4 ശതമാനം സംവരണം തട്ടിയെടുത്തവർ മത്സ്യതൊഴിലാളികളോട് മാപ്പ് പറയണമെന്ന് തീരജ്വാല കോസ്റ്റൽ കമ്മ്യൂണിസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് യോഗം ആവശ്യപ്പെട്ടു.ഇതുമായി ബന്ധപ്പെട്ട ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം നൽകും.ചെയർമാൻ അഡോൾഫ് ജറോം അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഡോ.ഫ്രാൻസിസ് ആൽബർട്ട്, എം.ക്‌ളമെൻസ്,ജെയിംസ് റോക്കി,അഡ്വ.ലെഡ്ഗർ ബാവ,പി.സ്റ്റെല്ലസ്,ലീല തീർത്തുദാസ്,ദേവപ്രസാദ് ജോൺ,ഹെൻട്രി വിൻസെന്റ്,ടീന,പെട്രീഷ്യ ജോസഫ്,അഡ്വ. സോളമൻ.ജെ,ജോൺ ബോസ്‌കോ,ലെജിതാൾ,ഡാനിയൽ പെരേര,എഡിസൺ,തങ്കച്ചൻ, എം. ഡിക്രൂസ്,ആന്റണി ഗൊൺസാൽവസ്,സിക്സ്റ്റസ് പോൾസൻ,വില്യം ലാൻസി,ബ്രൂണോ, ബാബുരാജ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |