
തിരുവനന്തപുരം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'പാട്ടിന്റെ കൂട്ടുകാർ', 'വാനമ്പാടി ' എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആറ്റുകാൽ കോംപ്ളക്സ് ഹാളിൽ സംഘടിപ്പിച്ച 'അമ്മത്തണൽ 'വൃക്ഷത്തൈ വിതരണം സാഹിത്യകാരൻ കാര്യവട്ടം ശ്രീകണ്ഠൻനായർ ഉദ്ഘാടനം ചെയ്തു. സംഗീതജ്ഞൻ ഡോ.വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഷാജഹാൻ പനച്ചുമൂട് വിശിഷ്ടാതിഥിയായി. ഷിബു,അനിതാമ്മ നിർഭയ, സരിതപൈ, ഗീതവേണുഗോപാൽ, ബിന്ദുകൃഷ്ണ, നയാസ്ഇല്യാസ് എന്നിവർ പങ്കെടുത്തു. തുടർന്ന് അമ്മമാർക്കും കുട്ടികൾക്കുമായി വൃക്ഷത്തൈകൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |