വിഴിഞ്ഞം: കൊലപാതകക്കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ.വലിയതുറ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ 2016ൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതി പാലപ്പൂര് സ്വദേശി മുള്ളൻ രതീഷ് എന്ന രതീഷിനെയാണ് (48) തിരുവല്ലം പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
കേസിലെ 8-ാം സാക്ഷി പാലപ്പൂര് സ്വദേശി സജീവ് കുമാറിനെയാണ് (44) പ്രതി ഭീഷണിപ്പെടുത്തിയതെന്ന് തിരുവല്ലം എസ്.എച്ച്.ഒ ബിജു പറഞ്ഞു.'എനിക്കെതിരെ സാക്ഷി പറയുമല്ലേടാ,അവനെ കൊന്ന പോലെ നിന്നെയും കുഴിച്ചുമൂടുമെന്നായിരുന്നു ഭീഷണിയെന്ന് പൊലീസ് പറഞ്ഞു.
2016ൽ കാണാതായ യുവാവിനെ പിന്നീട് പാലപ്പൂര് ഭാഗത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.ഈ കേസിന്റെ വിചാരണ വഞ്ചിയൂർ കോടതിയിൽ നടക്കുന്നതിനിടെയാണ് സാക്ഷിക്കെതിരെയുള്ള ഭീഷണി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |