
തിരുവനന്തപുരം: ഇറിഗേഷൻ വകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾക്കെതിരെ എൻ.ജി.ഒ യൂണിയൻ പ്രതിഷേധിച്ചു.ജീവനക്കാർ ഇറിഗേഷൻ വകുപ്പ് ആസ്ഥാനത്ത് കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി.പ്രതിഷേധസമരം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി പി.സുരേഷ്,സംസ്ഥാന കമ്മിറ്റിയംഗം എം.ജെ.ഷീജ,തിരുവനന്തപുരം സൗത്ത് ജില്ലാ ട്രഷറർ കെ.ആർ.സുഭാഷ്,ജില്ലാ വൈസ് പ്രസിഡന്റ് കെ.ആർ.സന്തോഷ്,ജോയിന്റ് സെക്രട്ടറിമാരായ ജെ.ശ്രീമോൻ,ജി.സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |