SignIn
Kerala Kaumudi Online
Friday, 19 June 2026 2.31 AM IST

40.6കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

ആറ്റിങ്ങൽ: എക്സൈസ് വകുപ്പ് നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ആറ്റിങ്ങലിൽ വേളാർകുടി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ,അനധികൃതമായി സൂക്ഷിച്ചിരുന്ന 40.6 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.ഈമേഖലയിൽ നിന്ന് ദേവരാജൻ,അമ്മുക്കുട്ടി,ഷാജി എന്നിവരുടെ കടയിലും വീട്ടിലും സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്.കോട്പ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.സർക്കിൾ ഇൻസ്പെക്ടർ അജയൻ,ഇൻസ്പെക്ടർ പ്രിയ ലാൽ,പ്രിവന്റീവ് ഓഫീസർ ഷിബു.എം,സിവിൽ എക്സൈസ് ഓഫീസർമാരായ മഹേഷ്‌,ഷെരീഫ്,ശരത് ബാബു,ശരത്,സിവിൽ എക്സൈസ്ഓഫീസർ ഡ്രൈവർ ആദർശ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL