SignIn
Kerala Kaumudi Online
Friday, 19 June 2026 5.04 AM IST

തട്ടിക്കൊണ്ട് പോയ ഫിനാൻസ് സ്ഥാപനത്തിലെ മാനേജരെ മണിക്കൂറുകൾക്കുശേഷം തിരിച്ചെത്തിച്ചു

കാട്ടാക്കട: പൂവച്ചൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജരെ തട്ടിക്കൊണ്ടുപോയി സംഘം മണിക്കൂറുകൾക്ക് ശേഷം തിരിച്ചെത്തിച്ചു. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനിറങ്ങിയ കണ്ടല സ്വദേശിയായ ഗിരീഷിനെയാണ് കാറിലും ബൈക്കിലുമെത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഗിരീഷിനെ സംഘം തിരിച്ചെത്തിക്കുകയായിരുന്നു. ബൈക്ക് കേടായത് കാരണം സഹപ്രവർത്തകന്റെ സഹായത്തോടെ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് അഞ്ചംഗസംഘമെത്തിയത്. ബൈക്കിലെത്തിയ രണ്ടുപേർ ഗിരീഷിനെ തടഞ്ഞുവയ്‌ക്കുകയും കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും പറഞ്ഞു.

ഇവിടെ വച്ച് സംസാരിക്കാമെന്ന് ഗിരീഷ് പറഞ്ഞത് കേൾക്കാതെ സംഘം കാറിൽ കയറ്റി കാട്ടാക്കട ഭാഗത്തേക്ക് അതിവേഗം പോകുകയായിരുന്നു. പിന്നാലെ ബൈക്കിലെത്തിയവരും പോയി. തിരിച്ചെത്തിയ ഗിരീഷ് കാട്ടാക്കട സ്റ്റേഷനിൽ പരാതി നൽകി. മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റുചെയ്യുമെന്ന് കാട്ടാക്കട ഡി.വൈ.എസ്.പി ഗോപകുമാർ പറഞ്ഞു. കള്ളിക്കാട് ബ്രാഞ്ച് നിന്ന് ഒരുമാസം മുമ്പാണ് ഗിരീഷ് പൂവച്ചൽ ബ്രാഞ്ച് മാനേജരായി ചുമതലയേറ്റത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL