
തിരുവനന്തപുരം : അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് 'പ്രാണ: യോഗയുടെ ജീവശ്വാസം' എന്ന പേരിൽ ചലനാത്മക (Dynamic) യോഗ പരിപാടി സംഘടിപ്പിക്കുന്നു.
പ്രശസ്ത കളരിപ്പയറ്റ് പരിശീലന-ഗവേഷണ സ്ഥാപനമായ അഗസ്ത്യം ആണ് പരിപാടിയുടെ സംഘാടകർ.
ഞായറാഴ്ച രാവിലെ 7.30 ന് കവടിയാർ ഗോൾഫ് ക്ലബ്ബിൽ നടക്കുന്ന പരിപാടിയിൽ ഇരുന്നൂറോളംപേർ ചലനാത്മക യോഗ അവതരിപ്പിക്കും. അഗസ്ത്യം ഫൗണ്ടേഷൻ സ്ഥാപകനായ ഗുരുക്കൾ ഡോ. എസ്. മഹേഷ് പരിപാടിക്ക് നേതൃത്വം നൽകും.
കളരിപ്പയറ്റിന്റെ തത്വങ്ങളും ചലനങ്ങളും അടിസ്ഥാനമാക്കി ആവിഷ്കരിച്ച പ്രത്യേക യോഗപരിശീലന രീതിയാണ് പ്രാണ. ശ്വസനം, ചലനം, ഏകാഗ്രത എന്നിവയുടെ സമന്വയത്തിലൂടെ ശാരീരിക-മാനസിക ആരോഗ്യവും ആന്തരിക ഊർജവും വളർത്തിയെടുക്കുക എന്നതാണ് പ്രാണയുടെ ലക്ഷ്യം. രാജ്യത്തെ യുവ പ്രൊഫഷണലുകളുടെയും സംരംഭകരുടെയും ദേശീയ കൂട്ടായ്മയായ യംഗ് ഇന്ത്യൻസ് (Yi ) തിരുവനന്തപുരം ചാപ്റ്ററും പരിപാടിയിൽ പങ്കാളികളാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |