
പാറശാല:അഖിലേന്ത്യ കിസാൻസഭ പാറശാല മണ്ഡലം കൺവെൻഷൻ സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം വെങ്ങാനൂർ ബ്രൈറ്റ് ഉദ്‌ഘാടനം ചെയ്തു. പാറശാല ഗാന്ധിപാർക്കിന് സമീപം.സി.എം.എസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ നടന്ന ചടങ്ങിൽ എൻ.രാഘവൻ നാടാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാകൗൺസിൽ അംഗം സി.സുന്ദരേശൻ നായർ,മണ്ഡലം സെക്രട്ടറി ആനാവൂർ മണികണ്ഠൻ,മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ.ബി.രാജേന്ദ്രകുമാർ,ഉഷ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ടി.ജയപ്രസാദ്(മണ്ഡലം പ്രസിഡന്റ്),ജോൺസൺ(വൈസ് പ്രസിഡന്റ്),ഡി.ബിജു(മണ്ഡലം സെക്രട്ടറി),രത്നരാജ്(ജോയിന്റ് സെക്രട്ടറി), എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |