
നെടുമങ്ങാട്: പ്രവർത്തന മികവും സേവന നിലവാരവും പരിഗണിച്ച് പത്താംകല്ലിലെ അക്ഷരം ഗ്രന്ഥശാലയ്ക്ക് ഐ.എസ്.ഒ 9001: 2015 സർട്ടിഫിക്കേഷൻ ലഭിച്ചു.വായനയും വിജ്ഞാനവും പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികൾക്കായുള്ള അക്കാഡമിക് ക്ലാസുകൾ, മത്സര പരീക്ഷകൾക്കുള്ള സഹായ പഠന കേന്ദ്രം, കലാ-സാംസ്കാരിക പരിപാടികൾ,സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ 'പ" ഫെസ്റ്റ് ഉൾപ്പെടെ വിവിധ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളാണ് ഐ.എസ്.ഒ അംഗീകാരത്തിന് വഴിയൊരുക്കിയത്.
സർട്ടിഫിക്കറ്റ് പ്രഖ്യാപനവും കൈമാറ്റവും സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ.പി.പ്രമോഷ്,സെക്രട്ടറി എസ്.ഷമീർ എന്നിവരുടെ നേതൃത്വത്തിൽ ഭാരവാഹികൾ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.നേട്ടത്തിന് പിന്തുണയും സഹകരണവും നൽകിയ വായനക്കാർക്കും നാട്ടുകാർക്കും ഗ്രന്ഥശാല പ്രവർത്തകർ നന്ദി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |