തൃപ്പൂണിത്തുറ: അത്തം 2026 ആഘോഷങ്ങളുടെ സംഘാടക പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് അത്തം ഓഫീസ് ഉദ്ഘാടനം ഇന്ന് രാവിലെ 11ന് നടക്കും. നഗരസഭ ചെയർമാൻ അഡ്വ. പി.എൽ. ബാബു ഉദ്ഘാടനം നിർവഹിക്കും. അത്തം 2026 കൂപ്പൺ ഉദ്ഘാടനവും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. അത്തം ആഘോഷങ്ങളുടെ വിവിധ പരിപാടികളുടെ ഏകോപനത്തിനും നടത്തിപ്പിനുമായി പ്രവർത്തിക്കുന്ന ഓഫീസ് ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികളും സംഘാടക സമിതി ഭാരവാഹികളും പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |