SignIn
Kerala Kaumudi Online
Monday, 22 June 2026 2.15 AM IST

അഗസ്ത്യക്കോട് ശ്രീമഹാദേവർ ക്ഷേത്രത്തിൽ ദേവീക്ഷേത്ര സമർപ്പണം

photo
അഞ്ചൽ അഗസ്ത്യക്കോട് ശ്രീമഹാദേവർ ക്ഷേത്രത്തിൽ പുന‌‌‌ർനിർമ്മിച്ച ദേവീക്ഷേത്ര ശ്രീകോവിലിന്റെ സമർപ്പണം മുൻമന്ത്രിയും തിരുവിതാംകൂർ ദേവസ്വംബോർഡ് അംഗവുമായ അഡ്വ.കെ.രാജു നിർവഹിക്കുന്നു. ഡോ.വി.കെ.ജയകുമാർ, അനീഷ് കെ അയലറ, കെ.ആ‌ർ. വിജയകുമാർ‌ തുടങ്ങിയവ‌ സമീപം

അഞ്ചൽ: അഞ്ചൽ അഗസ്ത്യക്കോട് ശ്രീമഹാദേവർ ക്ഷേത്രത്തിൽ ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ. ജയകുമാർ നിർമ്മിച്ച് നൽകിയ ദേവീക്ഷേത്ര ശ്രീകോവിലിന്റെ സമർപ്പണം മുൻമന്ത്രിയും തിരുവിതാംകൂർ ദേവസ്വംബോർഡ് അംഗവുമായ അഡ്വ.കെ.രാജു നിർവഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ ക്ഷേത്രഉപദേശകസമിതി പ്രസിഡന്റ് കെ.ആർ. വിജയകുമാർ അദ്ധ്യക്ഷനായി. ക്ഷേത്രം ശ്രീകോവിൽ നിർമ്മിച്ച് സമർപ്പിച്ച ഡോ.വി.കെ.ജയകുമാർ, നടപ്പന്തൽ നിർമ്മിച്ച് സമർപ്പിച്ച കമലാ പ്രഭാകരൻ എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ഡോ.വി.കെ.ജയകുമാർ, തിരുവിതാംകൂർ ദേവസ്വംബോർഡ് പുനലൂർ സബ് ഗ്രൂപ്പ് അസി. കമ്മിഷണ‌ർ എസ്.വിനോദ് കുമാർ, ദേവസ്വം അസി.എൻജിനീയർ എസ്.പ്രതീപ് , കെ.കെ. ശിവാനാചാരി, കമലാപ്രഭാകരൻ, കെ.എസ്. രാധാകൃഷ്ണൻ, മധുസൂദനൻപിള്ള, ബി. സജീവ്, പി.ജി. ശ്രീനിവാസൻ, എം. വിനോദ്, അനീഷ് കെ.അയിലറ, സുഷമാ പ്രസാദ്, എൽ.സരള, പി.കെ. രമേശൻ, മുരളീധരൻപിള്ള എന്നിവർ സംസാരിച്ചു. ക്ഷേത്രോപദേശകസമിതി സെക്രട്ടറി ടി.തുളസീധരൻ സ്വാഗതവും ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ വിഷ്ണു എസ് ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL