
പാലോട്: നന്ദിയോട് പഞ്ചായത്തിലെ പച്ച വാർഡിലെ നിരവധി കുടുംബങ്ങളുടെ ആശ്രയമായ തോട്ടുംപുറം പവ്വത്തൂർ റോഡിലെ തോട്ടുംപുറം മുതൽ തെങ്ങുംകോണം വരെയുള്ള ഭാഗത്തെ കുഴികൾ വാർഡ് മെമ്പർ ദീപാ ഹരിയുടെ നേതൃത്വത്തിൽ, പ്രദേശവാസികളുടെ സഹായത്തോടെ താത്കാലികമായി അടച്ചു.
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ റോഡ്.നിരവധി തവണ നാട്ടുകാർ നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല. മഴ ശക്തമാകുന്ന സാഹചര്യത്തിൽ യാത്രാ ദുരിതം ഇരട്ടിയാകുമെന്ന ബോദ്ധ്യത്തിലാണ് മെമ്പറുടെ നേതൃത്വത്തിൽ താത്കാലികമായെങ്കിലും റോഡിലെ കുഴികൾ അടച്ചത്.ഏകദേശം അഞ്ഞൂറിലധികം കുടുംബങ്ങളാണ് ഇവിടങ്ങളിൽ താമസിക്കുന്നത്.റോഡ് തകർന്നതിനെ തുടർന്ന് വാഹന സൗകര്യം ഇവർക്ക് ലഭിക്കണമെങ്കിൽ കിലോമീറ്ററോളം നടക്കണ്ട അവസ്ഥയായിരുന്നു.മെമ്പറുടെ നേതൃത്വത്തിൽ ബാഹുലേയൻ,ഷിബു, ഹരി,രാജേഷ്, ഷൈജു,അശോകൻ,മിനി,സുനിത,നന്ദു,ബിനു,പ്രദീപ്,ശ്രീജിത്ത് എന്നിവരാണ് റോഡ് നിർമ്മാണത്തിൽ പങ്കാളികളായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |