
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നഗരത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ ലഹരിവസ്തുക്കളുമായി നാലുപേർ പിടിയിലായി. അസാം സ്വദേശികളായ മോനോർ ഹുസൈൻ (35), രംജൻ അലി (21), എളമക്കര കന്നത്തിൽ ചൂളക്കപ്പറമ്പ് മുഹമ്മദ് യൂസഫ് (43), എടവനക്കാട് വേങ്ങാട്ടുതറ വി.എസ്. അമർജിത് എന്നിവരാണ് പിടിയിലായത്.
നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് മോനോർ ഹുസൈൻ, രംജൻ അലി എന്നിവരെ പിടികൂടിയത്. ഇവരിൽ നിന്ന് 270.510 ഗ്രാം ബ്രൗൺഷുഗർ കണ്ടെടുത്തു. അസാമിൽ നിന്ന് വൻതോതിൽ ബ്രൗൺഷുഗർ കടത്തിക്കൊണ്ടുവരുന്ന സംഘത്തിലെ പ്രധാനികളാണ് ഇവർ.
പച്ചാളം ദാറുസലാം റോഡ് ഭാഗത്ത് നടത്തിയ പരിശോധനയിൽ 3.60 ഗ്രാം എം.ഡി.എം.എയുമായി മുഹമ്മദ് യൂസഫും എളമക്കര പോണേവഴി ശ്രീനാരായണ റോഡ് ഭാഗത്ത് നടത്തിയ പരിശോധനയിൽ 4.740 ഗ്രാം എം.ഡി.എം.എയുമായി വി.എസ്. അമർജിത്തും പിടിയിലായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |