
തിരുവനന്തപുരം: മ്യൂസിയത്തെ പാർക്കിൽ വർഷങ്ങളായി പ്രവർത്തനം നിലച്ച ടോയ് ട്രെയിനിനെ ഒരുവർഷത്തിനുള്ളിൽ ഓടിത്തുടങ്ങാനുള്ള നടപടികൾ തുടങ്ങി. ഇവിടുത്തെ പാർക്കും നവീകരിക്കും. ഇതിനായി ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മ്യൂസിയം അധികൃതർ അറിയിച്ചു. കാഴ്ചബംഗ്ലാവ്, ചിത്രശാലകൾ, സസ്യോദ്യാനങ്ങൾ, മൃഗശാല,നാച്ച്വറൽ ഹിസ്റ്ററി മ്യൂസിയം എന്നിവയുൾപ്പെടെ നിരവധി കാഴ്ചകളാണ് മ്യൂസിയത്തിൽ സന്ദർശകരെ കാത്തിരിക്കുന്നത്. സാംസ്കാരിക വകുപ്പിന്റെ കീഴിലാണ് മ്യൂസിയം മൃഗശാല വകുപ്പ് പ്രവർത്തിക്കുന്നത്.
വില്ലനായി സാങ്കേതിക തടസം
മുമ്പ് പാർക്ക് നവീകരണത്തിനായി ടെൻഡറെടുത്ത കരാറുകാരൻ മരിക്കുകയും തുടർ നടപടികൾ നിയമകുരുക്കിലാകുകയും ചെയ്തതിനാലാണ് നവീകരണം മുടങ്ങിയത്. ഇതിലെ സാങ്കേതിക പ്രശ്നങ്ങൾ മൂലം നവീകരണ പദ്ധതികളിൽ കാലതാമസം നേരിടുകയായിരുന്നു. പാർക്ക് നവീകരണം തടസ്സപ്പെട്ടതിനാൽ കുട്ടികൾക്കായി തൊട്ടടുത്ത് താത്കാലിക പാർക്ക് മ്യൂസിയം അധികൃതർ സജ്ജീകരിച്ചിരുന്നു.
അന്യസംസ്ഥാനളിൽനിന്നുൾപ്പെടെ നിരവധി സന്ദർശകരാണ് ദിനം പ്രതി മ്യൂസിയത്തെത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |