കൊച്ചി: നെടുമങ്ങാട്ട് രണ്ടാനച്ഛന്റെ മർദ്ദനമേറ്റ് ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ വീഴ്ച വരുത്തിയ ശിശു സംരക്ഷണ യൂണിറ്റ് ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടി തുടരാൻ ഹൈക്കോടതി നിർദ്ദേശിച്ചു. രണ്ടാനച്ഛനിൽ നിന്ന് കുഞ്ഞ് മുമ്പ് പീഡനത്തിനിരയായപ്പോൾ ശിശു സംരക്ഷണ യൂണിറ്റിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് മുത്തശ്ശിയുടെ മൊഴിയുണ്ടായിരുന്നു.
മാദ്ധ്യമ വാർത്തയെ തുടർന്ന് ഹൈക്കോടതി സ്വമേധയ കേസെടുക്കുകയും ശിശു സംരക്ഷണ യൂണിറ്റിനുണ്ടായ വീഴ്ചയെക്കുറിച്ച് പരാമർശിക്കുകയും ചെയ്തിരുന്നു തുടർന്ന്, കേസ് വർക്കറെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. വീഴ്ചയുണ്ടായെന്ന് ഉറപ്പായ സാഹചര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടികൾ തുടരാൻ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദ്ദേശിക്കുകയായിരുന്നു.
കേസിൽ കുട്ടിയുടെ അമ്മയും പ്രതിയാണ്. കോടതി നിർദ്ദേശ പ്രകാരം അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്ര വച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു. അന്വേഷണത്തിൽ പുരോഗതിയുള്ളതായി വിലയിരുത്തിയ കോടതി, നാലാഴ്ചയ്‌ക്കു ശേഷം വീണ്ടും റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. ഹർജി 29ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |