
നെടുമങ്ങാട്: പൂവത്തൂർ ശ്രീഭദ്രകാളി ദേവീ ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് തങ്കഅങ്കി,വെള്ളി ശംഖ്,ദേവിയുടെ 15 സ്വർണപ്പൊട്ട് എന്നിവ കവർന്നു. തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്. കമ്മിറ്റി ഓഫീസിന്റെ കതക് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് അലമാരയിൽ നിന്ന് കാണിക്ക പണം ഉൾപ്പെടെ അപഹരിച്ചു.
അമ്പലത്തിന്റെ മുൻ വാതിലിന്റെ താക്കോലും കവർന്നു. ഈ താക്കോലുമായി മതിൽ ചാടി കതക് തുറന്ന് അകത്തുകയറി. ശ്രീകോവിൽ നടയുടെ താക്കോൽ ഇതോടൊപ്പം ഇല്ലാതിരുന്നതിനാൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിക്കുകയായിരുന്നു. കാണിക്കപ്പെട്ടി പൊളിച്ച് അതിലുണ്ടായിരുന്ന പണവും കവർന്നിട്ടുണ്ട്. നെടുമങ്ങാട് സി.ഐയുടെ നേതൃത്വത്തിൽ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ക്ഷേത്ര സെക്രട്ടറി പൂവത്തൂർ ജയൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |