SignIn
Kerala Kaumudi Online
Sunday, 12 July 2026 10.49 AM IST

വസ്തുവാങ്ങിയിട്ടും വെള്ളറടയിൽ പൊതുശ്മശാനമില്ല

vld2

വെള്ളറട: നീണ്ട കാത്തിരിപ്പിനുശേഷം സ്ഥലം വാങ്ങിയെങ്കിലും വെള്ളറടയിലെ ശ്മശാന നിർമ്മാണം എങ്ങുമെത്തിയില്ല.മണലിക്ക് സമീപം വട്ടപ്പാറയിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 64 സെന്റ്,സെന്റിന് 40000 രൂപവച്ച് വാങ്ങിയിട്ട് വർഷങ്ങൾ ഏറെയായി.നേരത്തേ ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ശ്മശാനം നിർമ്മിക്കുന്നതിന് പ്ളാങ്കുടി കാവിന് സമീപം സ്ഥലം നൽകാൻ നിരവധിപ്പേർ തയ്യാറായി എത്തിയിരുന്നു.ഈ വസ്തു ജില്ലാധികൃതർ കാണുകയും വാങ്ങാനുള്ള തീരുമാനങ്ങൾ എടുക്കുകയും ചെയ്തിരുന്നു.ഇതിനിടയിൽ എന്ത് സംഭവിച്ചുവെന്ന് ആർക്കും അറിയില്ല.ജില്ലാപഞ്ചായത്ത് അധികൃതർ പിന്മാറി.തുടർന്നാണ് വർഷങ്ങൾക്കു മുമ്പ് ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്ന് 26 ലക്ഷം രൂപ വിനിയോഗിച്ച് പൊതു ശ്മശാനത്തിനായി സ്ഥലം വാങ്ങിയത്.എന്നിട്ടും നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങാൻ അധികൃതർക്കായിട്ടില്ല.

ഇപ്പോൾ ഒരാൾ മരണപ്പെട്ടാൽ കിലോമീറ്ററുകൾ താണ്ടി പാറശാലയിലോ,​കുന്നത്തുകാലിലോ മാറനല്ലൂരിലോയുള്ള പൊതുശ്മശാനങ്ങളിൽ കൊണ്ടുപോകണം.ഇതിന് വലിയ ഒരു തുക ചെലവാകും.

മണലിയിലെ വട്ടപ്പാറയിൽ പൊതുശ്മശാനം യാഥാർത്ഥ്യമാകുന്നത് കാത്തിരിക്കുകയാണ് നാട്ടുകാർ.എത്രയും വേഗം പൊതുശ്മശാന നിർമ്മാണം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പഞ്ചായത്തിൽ ഉള്ളത് - ഒൻപതോളം കോളനികൾ

കൊവിഡ് കാലത്ത് മൃതദേഹങ്ങൾ സംസ്കരിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്.

ഏറ്റവും അധികം കോളനികളുള്ള പഞ്ചായത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇതിനു പുറമെ രണ്ടും മൂന്നും സെന്റ് വസ്തുവിൽ താമസിക്കുന്നവർക്ക് മൃതദേഹം മറവുചെയ്യാൻ പറ്റാത്ത അവസ്ഥയാണ്

ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ശ്മശാനം നിർമ്മിക്കുന്നതിന് ബന്ധപ്പെട്ട അധികൃതർ തയ്യാറാകുന്നില്ല.അടിയന്തരമായി ശ്മശാനം നിർമ്മിക്കാൻ നടപടി സ്വീകരിക്കണം

വി.സുരേഷ് കുമാർ,വെള്ളറട

വികസന സമിതി സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL