വർക്കല: കേരളകൗമുദി,എക്സൈസ്,ജനമൈത്രി പൊലീസും ദേവി ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന 'മയക്കുമരുന്ന് മുക്ത കേരളം,ഞങ്ങളുണ്ട് കൂടെ' ക്യാമ്പെയിന്റെ വർക്കല താലൂക്കുതല ഉദ്ഘാടനം 16ന് നടക്കും.
വർക്കല ഗ.മോഡൽ ഹയർ സെക്കഡറി സ്കൂളിൽ രാവിലെ 11ന് വർക്കല ഡി.വൈ.എസ്.പി ബിജു.വി.നായർ ഉദ്ഘാടനം ചെയ്യും.സിവിൽ എക്സൈസ് ഓഫീസർ സൗരവ് സുരേഷ് ബോധവത്കരണ ക്ലാസെടുക്കും.പ്രിൻസിപ്പൽ അന്നപൂർണ,ദേവി ഐ ഹോസ്പിറ്റൽ ചെയർമാൻ സി.എസ്.സുമേഷ്,കേരള കൗമുദി സീനിയർ മാനേജർ സുധികുമാർ,താലൂക്ക് ലേഖകൻ ബൈജു മോഹൻ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |