SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.36 AM IST

10 ലക്ഷം വിലവരുന്ന അഞ്ച് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

kanjav
കഞ്ചാവുമായി പിടിയിലായ സഞ്ജീബ് മഹാകർ

തൃശൂർ: എക്സൈസിന്റെ 'ഓപ്പറേഷൻ തണ്ടർ' ലഹരിവിരുദ്ധ വേട്ടയിൽ 5 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളി പിടിയിലായി. ഒഡീഷ സോനപ്പൂർ മുർശുണ്ടി സ്വദേശി സഞ്ജീബ് മഹാകറിനെ (36) ഇന്നലെ രാവിലെ 8.30ന് തൃശൂർ നഗരത്തിൽ വച്ച് തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസും സംഘവും അറസ്റ്റ് ചെയ്തു. ഒഡീഷയിൽ നിന്ന് കേരളത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവിന് വിപണിയിൽ 10 ലക്ഷം രൂപ വിലവരും.

പ്രതിക്കെതിരെ തൃശൂർ എക്സൈസ് റേഞ്ച് ഓഫീസിൽ എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു. അന്വേഷണ സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിനൊപ്പം എ.ഇ.ഐ. പ്രവീൺകുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ എൻ.ആർ. രാജു, കെ.എസ്. ഗിരീഷ്, ബിജു, നിധിൻ മാധവൻ, പി.ബി. സിജോമോൻ, റെനിൽ രാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ് ദാസ്, ധനുസ് കൃഷ്ണ, ഷാജിത് എന്നിവരുമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL