
കല്ലമ്പലം: കൊറിയർ സർവീസ് വഴി ലഹരിമരുന്ന് വിതരണം ചെയ്ത യുവാവ് പിടിയിൽ. ചാത്തൻപാറ വൃന്ദാവനം വീട്ടിൽ അരുൺ (36) ആണ് പിടിയിലായത്. കല്ലമ്പലം ഡി.ടി.ഡി.സി കൊറിയർ സർവീസ് വഴി ലഹരിമരുന്ന് വരുത്തി വിതരണം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇയാളുടെ കൈയിൽ നിന്ന് 220 ഗ്രാം കഞ്ചാവും 0.03 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിൽ പരിശോധനകൾ തുടരുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കെ പ്രശാന്തൻ കാണി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |