SignIn
Kerala Kaumudi Online
Thursday, 30 July 2026 2.23 AM IST

വിഴിഞ്ഞം അക്വേറിയത്തിൽ പുത്തൻ അതിഥികൾ

l

വിഴിഞ്ഞം: വിഴിഞ്ഞം മറൈൻ അക്വേറിയത്തിൽ സന്ദർശകർക്ക് കൗതുകമായി പുതിയ അതിഥികളെത്തി. കടൽ താമര എന്ന് വിളിപ്പേരുള്ള കാർപ്പറ്റ് അനിമോണിയാണ് മുഖ്യ ആകർഷണം. ഭംഗി കണ്ട് അടുത്തുവന്ന് തൊടുന്ന മത്സ്യങ്ങളെ ഇവ ഇതിന്റെ ഇതൾ പോലുള്ള ഭാഗം വച്ച് അമർത്തി കൊന്ന് ഭക്ഷണമാക്കും. വിവിധ വർണങ്ങളിലുള്ള കടൽ പായൽ സസ്യങ്ങൾ,ശംഖുകളുടെ തോടുകളിൽ ഒളിച്ചിരുന്ന് ഇരപിടിക്കുന്ന ചുവപ്പൻ സന്യാസി ഞണ്ട്,​ബഫർ ഫിഷ്,​ഗിത്താർ ഫിഷ്,നീലയും ഓറഞ്ചും വരകളും മയിൽപ്പീലിക്ക് സമാനമായ രൂപത്തിൽ വാലുമുള്ള മാന്ററിൻ മത്സ്യം എന്നിവയാണ് സന്ദർശകരെ കാത്തിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL