SignIn
Kerala Kaumudi Online
Thursday, 06 August 2026 2.14 AM IST

റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമം

​വർക്കല: റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമം. വർക്കല റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രഞ്ജിത്തിനാണ് അതിക്രമം നേരിട്ടത്. ചൊവ്വാഴ്ച വൈകിട്ട് 4.45ഓടെയായിരുന്നു സംഭവം. ​റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് റൂമിന് സമീപം യാത്രക്കാരോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം.പ്രതികൾ ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും നെഞ്ചിൽ തള്ളിമാറ്റുകയും ചെയ്തു.സംഭവം മൊബൈൽ ഫോണിൽ പകർക്കാൻ ശ്രമിച്ചപ്പോൾ ഫോൺ പിടിച്ചെടുക്കാനും ശ്രമം നടന്നു.ആക്രമണത്തിന് ശേഷം പ്രതികൾ ബൈക്കിൽ കടന്നുകളയുകയായിരുന്നു.​പ്രതികൾ വർക്കല ജനാർദ്ദനപുരം സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL