തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിനോട് ചേർന്നുള്ള ഇടവഴിയുടെ ഒരു വശത്തായി സ്ഥാപിച്ച ഇരുമ്പ് ഫെൻസിംഗ്, ചുവട് ദ്രവിച്ച് അപകടാവസ്ഥയിലായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. പാറ്റൂർ ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്ത് കൂടി വഞ്ചിയൂരിലേക്ക് പോകുന്ന ഇടവഴിയോട് ചേർന്നാണ് കമ്പിവല ഘടിപ്പിച്ച ഫെൻസിംഗ് സ്ഥിതി ചെയ്യുന്നത്.
തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാനാണ് സ്ഥാപിച്ചത്. ഏകദേശം ആറോളം ഇരുമ്പ് തൂണുകളാണ് ദ്രവിച്ചുനിൽക്കുന്നത്.ചുവട് ദ്രവിച്ചതോടെ ഭാരം താങ്ങാനാകാതെ വഴിയിലേക്ക് ചരിഞ്ഞു നിൽക്കുകയാണിത്. ഋഷിമംഗലം വാർഡിലെ എൻ.എസ്.എസ് കരയോഗം ഓഫീസിന് സമീപത്താണ് അപകടകരമായ വിധത്തിൽ ഫെൻസിംഗ് ചുവട് ദ്രവിച്ചു നിൽക്കുന്നത്. അടിയന്തരമായി പുതിയ തൂണുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |