
വർക്കല: വലിയ ബോട്ടുകൾ നിയമം ലംഘിച്ച്, കടൽത്തീരത്തോട് ചേർന്ന് മത്സ്യബന്ധനം നടത്തുന്നതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു.ഇടവ വെറ്റക്കടയിൽ മത്സ്യത്തൊഴിലാളികൾ ഒന്നര മണിക്കൂറിലേറെ പ്രധാന റോഡാണ് ഉപരോധിച്ചത്.ജില്ലാതിർത്തിയിലെ റോഡിൽ ഗതാഗത തടസം നേരിട്ടതോടെ അയിരൂർ പൊലീസും തീരദേശ പൊലീസും സ്ഥലത്തെത്തി തൊഴിലാളികളുമായി ചർച്ച നടത്തി.തുടർന്ന് തൊഴിലാളികൾ സമരം താത്കാലികമായി നിറുത്തി വച്ചു.
വലിയ ബോട്ടുകൾ നിയമം ലംഘിച്ച് കടൽത്തീരത്തോട് ചേർന്ന് മത്സ്യബന്ധനം നടത്തുന്നതിനാൽ,പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് നിലവിൽ മത്സ്യം കിട്ടാത്ത സ്ഥിതിയാണ്.വർഷങ്ങളായി തുടരുന്ന ഈ അവസ്ഥ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന ഇവരുടെ ആവശ്യം അധികൃതർ പരിഗണിക്കാത്തതിനെ തുടർന്നായിരുന്നു റോഡ് ഉപരോധം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |