
കല്ലമ്പലം:ചിട്ടിപ്പണം നഷ്ടപ്പെട്ടുവെന്ന് വരുത്തി തീർക്കാൻ വ്യാജമൊഴി നൽകിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊല്ലം അഞ്ചാലുമൂട് കാഞ്ഞാവെളി ബംഗ്ലാവിൽ കിഴക്കതിൽ വീട്ടിൽ സലീമിനെ (49 )യാണ് കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ അത്തച്ചിട്ടി നടത്തിയിരുന്ന സലീമിന്റെ കൈവശമുണ്ടായിരുന്ന 9,90,000 രൂപയോളം ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 20ന് ചിട്ടി അംഗങ്ങൾക്ക് നൽകേണ്ടതായിരുന്നു.ഈ തുക കൈയിൽ ഇല്ലാത്തതിനാൽ പണം നഷ്ടപ്പെട്ടതായി വരുത്തി തീർക്കാൻ പൊലീസിൽ വ്യാജ മൊഴി നൽകുകയായിരുന്നു
പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയും വ്യാജമൊഴി നൽകി അന്വേഷണത്തിന് സമയം നഷ്ടപ്പെടുത്തുകയും ചെയ്തതിനാണ് നിലവിൽ സലീമിനെതിരെ കേസെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |