SignIn
Kerala Kaumudi Online
Friday, 21 August 2026 2.09 AM IST

82കാരനായ ഡോക്ടർ സൈബർ തട്ടിപ്പിനിരയായി: നഷ്ടപ്പെട്ടത് 21.36 ലക്ഷം രൂപ

കൊച്ചി: എറണാകുളം നഗരത്തിൽ താമസിക്കുന്ന പ്രമുഖ ഡോക്ടർ സൈബർതട്ടിപ്പിന് ഇരയായി. ഓഹരി ഊഹക്കച്ചവടത്തിൽ ഉയർന്ന ലാഭവിഹിതം വാഗ്ദാനംചെയ്ത് തട്ടിയെടുത്തത് 21.36 ലക്ഷം രൂപ.

കലൂരിൽ താമസിക്കുന്ന 82 കാരനായ ഡോക്ടറാണ് സൈബർതട്ടിപ്പിന് ഇരയായത്. സമൂഹമാദ്ധ്യമത്തിലൂടെ ഡോക്ടറുമായി ബന്ധംസ്ഥാപിച്ച സംഘം ട്രാഡ്ഗ്രിപ്പ് എന്ന ഓൺലൈൻ ട്രേഡിംഗ് സ്ഥാപനത്തിൽ പണംനിക്ഷേപിച്ചാൽ തുകഇരട്ടിയായി കിട്ടുമെന്ന് വിശ്വസിപ്പിച്ചു. തുടർന്ന് വാട്സാപ്പുവഴി ലിങ്ക് അയച്ചുകൊടുത്ത് വ്യാജട്രേഡിംഗ് പ്ലാറ്റ്ഫോമിൽ ചേർത്തു.

2025 ആഗസ്റ്റ് 27മുതൽ നവംബർ 27വരെ പലതവണകളായിട്ടാണ് 21.36 ലക്ഷം രൂപ കൈമാറിയത്. ഡോക്ടർ ലാഭവിഹിതം ആവശ്യപ്പെട്ടതോടെ കൂടുതൽതുക നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. തുടർന്നാണ് എറണാകുളം നോർത്ത് പൊലീസിൽ പരാതിപ്പെട്ടത്. കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL