
കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മീരാൻകടവിലെ പാർക്ക് നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നു.അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പുത്തൻനടയിൽ അഞ്ചുതെങ്ങ് മീരാൻ കടവ് പാലത്തിന് സമീപത്താണ് പാർക്ക് നിർമ്മാണം നടക്കുന്നത്.
മുൻ എം.എൽ.എ വി.ശശിയുടെ ആസ്തിവികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.കഴിഞ്ഞ ഫെബ്രുവരി 26 നായിരുന്നു നിർമ്മാണോദ്ഘാടനം.അഞ്ചുതെങ്ങ് മേഖലയിൽ കായലോര ടൂറിസം വികസനത്തിന്റെ സാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ടായിരുന്നു ടൂറിസം വികസനത്തിനായി വെസ്റ്റ് കോസ്റ്റ് കനാൽ ടൂറിസം പദ്ധതിയിലുൾപ്പെടുത്തി ഒന്നരക്കോടി രൂപ അനുവദിച്ചത്.
നേരത്തെ കണ്ടൽക്കാടുകളുടെ മനോഹാരിതയിൽ സമീപവാസികളെ ആകർഷിച്ചിരുന്ന പാലവും പരിസര പ്രദേശങ്ങളും അധികൃതരുടെ അനാസ്ഥയിൽപ്പെട്ടു മാലിന്യങ്ങൾ തള്ളുന്ന കേന്ദ്രമായിരുന്നു.വർഷങ്ങൾക്കു മുൻപ് അഞ്ചുതെങ്ങ് ജലോത്സവത്തിന് പേരുകേട്ട സ്ഥലമായിരുന്നു ഇവിടം.ദേശീയജലപാത പദ്ധതിയും കനാൽടൂറിസം പദ്ധതിയും പൂർണമായി പ്രാവർത്തികമായാൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിനും സമീപ ഗ്രാമപഞ്ചായത്തുകളായ കടയ്ക്കാവൂർ, വക്കം പഞ്ചായത്തുകളിലും ഗ്രാമീണ കായൽ ടൂറിസത്തിന് വളർച്ചയുണ്ടാകുമായിരുന്നു നിർമ്മാണ പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഒരു മാസക്കാലമായി ഇഴഞ്ഞു നീങ്ങുന്നത്.
പാർക്കിന്റെ നിർമ്മാണോദ്ഘാടനം നടന്നത് - ഇക്കഴിഞ്ഞ ഫെബ്രുവരി 26ന്
നിർമ്മാണ ചുമതല
വെസ്റ്റ് കോസ്റ്റ് കനാൽ ടൂറിസം പദ്ധതിക്ക് ഉൾനാടൻ ജലഗതാഗത വകുപ്പിന് (ഇൻ ലാൻഡ് നാവിഗേഷൻ)
പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്
1) അഞ്ചുതെങ്ങ് കായലിൽ ബോട്ടുജെട്ടി നിർമ്മാണം
2) അഞ്ചുതെങ്ങ് കായലിന് കുറുകെയുള്ള മീരാൻകടവ് പാലത്തിന്റെ അടിഭാഗത്ത് ചിൽഡ്രൻസ് പാർക്ക് നിർമ്മിക്കൽ,വിശ്രമകേന്ദ്രം
3) റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ
4) തെരുവുവിളക്കുകൾ സ്ഥാപിക്കൽ
5) ടോയ്‌ലെറ്റ് നിർമ്മാണം,വെൽനസ് സെന്റർ
6) മീരാൻകടവ് പാലത്തിന്റെ തൂണുകളിൽ ചുമർചിത്രങ്ങളൊരുക്കൽ
7) കായലിന് സമാന്തരമായി കമ്പിവേലി സ്ഥാപിക്കൽ
8) സഞ്ചാരികൾക്കായി കൽബഞ്ച് ഇരിപ്പിട നിർമ്മാണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |