SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.51 PM IST

ഡി.വൈ.എഫ്.ഐ നേതാവിന് നേരെ വധഭീഷണിയെന്ന് പരാതി

വെഞ്ഞാറമൂട്: പൊതിച്ചോർ ശേഖരിക്കുകയായിരുന്ന ഡി.വൈ.എഫ്.ഐ നേതാവിനെ കൊല്ലുമെന്ന് കാപ്പ കേസ് പ്രതി ഭീഷണിപ്പെടുത്തിയതായി പരാതി.നെല്ലനാട് മേഖല സെക്രട്ടറി അരുൺ അജയനെയാണ് കാപ്പ കേസ് പ്രതി വാഹനം തടഞ്ഞുനിറുത്തി ഭീഷണിപ്പെടുത്തിയത്.

തിങ്കളാഴ്ച രാവിലെ 9.45ഓടെ അരുൺ,മേഖല ട്രഷറർ അനന്തു സുരേഷ് എന്നിവർ കോട്ടുകുന്നത്ത് നിന്ന് പൊതിച്ചോറ് ശേഖരിച്ച് നെല്ലനാട് ഭാഗത്തേയ്ക്ക് കാറിൽ പോകുകയായിരുന്നു.അമ്പലമുക്ക് ജംഗ്ഷനിൽ വച്ച് കാപ്പക്കേസ് പ്രതി ബൈക്കിലെത്തി കാർ തടഞ്ഞ് ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ നിലവിൽ വധശ്രമക്കേസിൽ ജില്ലാ കോടതിയിൽ നിന്ന് ജാമ്യത്തിലാണ്. വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. പ്രതിയെ പിടികൂടി നിയമ നടപടികൾ സ്വീകരിക്കണമെന്ന് സി.പി.എം നെല്ലനാട് ലോക്കൽ സെക്രട്ടറി സുജിത് മോഹൻ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL