SignIn
Kerala Kaumudi Online
Wednesday, 09 September 2026 3.57 AM IST

മുട്ടപ്പലത്ത് പൈപ്പ്‍ പൊട്ടൽ തുടർകഥ കോടികൾ മുടക്കി ടാർ ചെയ്ത റോഡിനും രക്ഷയില്ല

pi

മുടപുരം: കോടികൾ മുടക്കി പുനരുദ്ധരിച്ച് റീടാർ ചെയ്ത റോഡിൽ,​വാട്ടർ അതോറിട്ടിയുടെ പൈപ്പ് തുടർച്ചയായി പൊട്ടുന്നത് റോഡിന്റെയും യാത്രക്കാരുടെയും നടുവൊടിക്കുന്നു. അഴൂർ - മുട്ടപ്പലം - ശാസ്തവട്ടം റോഡിനാണ് ഈ ദുർഗതി.

നാഷണൽ ഹൈവേയിലെ തോന്നയ്ക്കൽ തോപ്പുമുക്കിൽ നിന്നാരംഭിച്ച് ശാസ്തവട്ടം,മുട്ടപ്പലം വഴി ചിറയിൻകീഴ് - മുരുക്കുംപുഴ റോഡിലെ കീളിമുക്കിൽ (സി.വൈ.സി ജംഗ്ഷൻ) ചെന്ന് ചേരുന്ന പി.ഡബ്ല്യു.ഡി റോഡാണിത്‌.

സാധാരണ പൈപ്പ് പൊട്ടിയാൽ ടാർ വെട്ടിപ്പൊളിച്ച് പൈപ്പ് ശരിയാക്കും. ചിലപ്പോൾ കോൺക്രീറ്റ് ചെയ്താലും പഴയ പടിയാകില്ല.അവിടം പിന്നെയിളകി അപകടക്കെണിയായി മാറുകയാണ്.

ഇടയ്ക്കിടെയുള്ള പൊട്ടൽ ഒഴിവാക്കാൻ ഈ ഭാഗത്തെ ക്വാളിറ്റി കുറഞ്ഞ പി.വി.സി പൈപ്പ് മാറ്റി,പുതിയ ക്വാളിറ്റിയുള്ള പൈപ്പ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തുടർച്ചയായി

പൈപ്പ് പൊട്ടുന്നത്

ഗാന്ധിസ്മാരകം മുതൽ മുട്ടപ്പലം എം.എഫ്.എ.സി ജംഗ്ഷൻ വരെയുള്ള ഭാഗത്ത്

ഒരാഴ്ചയ്ക്കുള്ളിൽ രണ്ടിടത്ത് പൈപ്പുപൊട്ടി.രണ്ടു ദിവസം മുൻപ് മുട്ടപ്പലം സർവീസ് സഹകരണ ബാങ്കിന് സമീപം പൈപ്പ് പൊട്ടി ടാറും മെറ്റലുമിളകി കുത്തിയൊലിച്ചുപോയി. പൈപ്പ് ശരിയാക്കിയെങ്കിലും കോൺക്രീറ്റ് ചെയ്‌തിട്ടില്ല

ഈ ഭാഗത്ത് ക്വാളിറ്റി കുറഞ്ഞ പി.വി.സി പൈപ്പ് റോഡിനടിയിൽ സ്ഥാപിച്ചത് കൊണ്ടാണ് അടിക്കടി പൈപ്പ് പൊട്ടുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു

ക്വാളിറ്റി കുറഞ്ഞ പൈപ്പ്

ജപ്പാൻ കുടിവെള്ള പദ്ധതിപ്രകാരമാണ് ഇവിടെ പൈപ്പ് സ്ഥാപിച്ചത്. ക്വാളിറ്റി കുറഞ്ഞ പൈപ്പായതിനാൽ പൊട്ടുന്നത് സ്ഥിരമായി.ആറ് മാസത്തിനടിയിൽ ഈ ഭാഗത്ത് 25ലേറെ തവണ പൈപ്പ് പൊട്ടി.

അഴൂർ ശാസ്തവട്ടം റോഡിൽ ഗാന്ധിസ്മാരകം മുതൽ മുട്ടപ്പലം എം.എഫ്.എ.സി ജംഗ്ഷൻ വരെയുള്ള ഭാഗത്തെ ക്വാളിറ്റി കുറഞ്ഞ പി.വി.സി പൈപ്പ് മാറ്റി,ക്വാളിറ്റിയുള്ള പുതിയ പൈപ്പ് സ്ഥാപിക്കണം.

കെ.സുരേഷ് കുമാർ,​

റേഷൻ വ്യാപാരി,മുട്ടപ്പലം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL