SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.51 AM IST

മാരായമുട്ടം പൊലീസ് സ്‌റ്റേഷനിൽ ഉദ്യോഗസ്ഥക്ഷാമം

36
പൊലീസ്കാരിലാത്ത മാരായമുട്ടം പൊലീസ് ‌സ്റ്റേഷൻ.

ഉദിയൻകുളങ്ങര: ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ മാരായമുട്ടം പൊലീസ് ‌സ്റ്റേഷന്റെ പ്രവർത്തനം താളംതെറ്റുന്നു. നിലവിൽ വാടക കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. 18 പൊലീസ് ഉദ്യോഗസ്ഥർ മാത്രമാണ് നിലവിലുള്ളത്.സ്റ്റേഷന്റെ പൂർണ്ണ ചുമതലയുള്ള സർക്കിൾ ഇൻസ്പെക്ടർ മാറിപോയി. വെള്ളറട സ്റ്റേഷനിലെ സി.ഐക്കാണ് മാരായമുട്ടത്ത അധിക ചുമതല നൽകിയിരിക്കുന്നത്. പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ഔദ്യോഗിക പരിശീലനത്തിലുമാണ്.

മേഖലയിലെ വിവിധ കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. രാത്രികാല പട്രോളിംഗ്, പരാതികളിലെ തത്സമയ അന്വേഷണം എന്നിവ നടത്താൻ മതിയായ ഉദ്യോഗസ്ഥരില്ലാത്തത് പ്രതിസന്ധി സൃഷ്ടഷ്‌ടിക്കുന്നു. സ്‌റ്റേഷനിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ അടിയന്തരമായി നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL