കിളിമാനൂർ: ഗ്രാമങ്ങളിൽ വൈറൽ പനി പടരാൻ തുടങ്ങിയതോടെ ആശുപത്രികൾ പനിക്കാരെ കൊണ്ട് നിറഞ്ഞു. ചികിത്സതേടി രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ കടുത്ത പനി മാറുമെങ്കിലും ചുമയും ശാരീരിക അസ്വസ്ഥതകളും ആഴ്ചകളോളം നീണ്ടുനിൽക്കും. ഡെങ്കിപ്പനി പോലെയുള്ളവ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പനിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ സ്വയം ചികിത്സിക്കാതെ ആശുപത്രികളിൽ തന്നെ ചികിത്സതേടേണ്ടതാണെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു. പകൽസമയത്തെ ചൂടും ഇടവിട്ട് പെയ്യുന്ന മഴയും രാത്രികാലത്തെ മഞ്ഞുമാണ് വൈറൽ പനി വ്യാപിക്കാൻ കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |