
വെഞ്ഞാറമൂട്: വാമനപുരം പഞ്ചായത്തിലെ വാമനപുരം പാടശേഖരത്തിലെ ഒരേക്കർ സ്ഥലത്തെ നെൽകൃഷി കഴിഞ്ഞ ദിവസം കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു.വിളവെടുക്കാറായ നെല്ല് നശിച്ചതോടെ പ്രതീക്ഷയോടെ കൃഷിയിറക്കിയിരുന്ന കർഷകർ ദുരിതത്തിൽ.
വാമനപുരം പഞ്ചായത്തിൽ നെൽകൃഷിയുള്ള ഏകസ്ഥലം വാമനപുരം പാടശേഖരം മാത്രമാണ്. സതീശൻ നായർ,കുറ്ററ അനിൽ,ഉഷാകുമാരി,ലീല തുടങ്ങിയവരുടെ നെൽക്കൃഷിയാണ് കാട്ടുപന്നികൾ പൂർണമായും നശിപ്പിച്ചത്.ജ്യോതി നെല്ലായിരുന്നു കൃഷി ചെയ്തിരുന്നത്. ഇത്തവണ മികച്ച വിളവാണ് ലഭിച്ചത്.എന്നാൽ രണ്ടാഴ്ചയ്ക്കകം വിളവെടുപ്പ് നടത്തേണ്ട കൃഷിയാണ് കാട്ടുപന്നിക്കൂട്ടം നാശം വിതച്ചത്.100 കിലോ നെല്ല് നശിച്ചിട്ടുണ്ടെന്ന് കർഷകർ പറയുന്നു.വായ്പയെടുത്തും പാട്ടകൃഷി ചെയ്തുമാണ് നെൽക്കൃഷി ചെയ്തത്.കാട്ടുപന്നി പെരുകിയതോടെ കൃഷി ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ് കർഷകർ.
കൊല്ലാനാകുന്നില്ല
ശല്യക്കാരായ കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാനുള്ള അനുമതി നീട്ടിയെങ്കിലും കർശനമായി നടപ്പാക്കാനാവാതെ തദ്ദേശസ്ഥാപനങ്ങൾ.ചില പഞ്ചായത്തുകൾക്ക് ഫണ്ടാണ് പ്രതിസന്ധിയെങ്കിൽ.ഷൂട്ടർമാരെ കിട്ടാനില്ലാത്തതാണ് മറ്റിടങ്ങളിലെ പ്രശ്‌നം.നൂറോളം പന്നികളെ കൊന്നൊടുക്കിയിട്ടുണ്ടെങ്കിലും കാട്ടുപന്നികൾക്ക് നാട്ടിൽ ഒരു കുറവും വന്നിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |