കൊച്ചി: എം.ഡി.എം.എ കേസിൽ പ്രതിയായ അദ്ധ്യാപികയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിലെ മൂന്നാം പ്രതി കോഴിക്കോട് കൊയിലാണ്ടി സ്വദേശി കെ.കാവ്യയ്‌ക്കാണ് അന്വേഷണം ഏകദേശം പൂർത്തിയായതും ക്രിമിനൽ പശ്ചാത്തലമില്ലെന്നതും പരിഗണിച്ച് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ജാമ്യം നൽകിയത്. ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്‌ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യവ്യവസ്ഥ.
വടകരയിൽ ജൂൺ 28ന് എം.ഡി.എം.എയുമായി യുവാവ് പിടിയിലായ കേസിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് കാവ്യയെ പൊലീസ് അറസ്റ്റുചെയ്തത്. ഇവരുടെയും രണ്ടാം പ്രതിയായ അദ്ധ്യാപിക കീർത്തനയുടെയും ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് പണമിടപാടുകൾ നടന്നതെന്നാണ് പ്രോസിക്യൂഷൻ കേസ്. ജാമ്യഹർജി വടകരയിലെ പ്രത്യേക കോടതി തള്ളിയതിനെ തുടർന്നാണ് കാവ്യ ഹൈക്കോടതിയെ സമീപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |