SignIn
Kerala Kaumudi Online
Thursday, 24 September 2026 2.16 AM IST

ചെന്നൈയിൽ മലയാളി വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം

READ ENGLISH VERSION
ddd

കൊല്ലം: ചെന്നൈയിൽ മലയാളി വിദ്യാർത്ഥിക്ക് മലയാളികൾ ഉൾപ്പെട്ട സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. ചെന്നൈയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എം.ഐ.ടി മൂന്നാം വർഷ വിദ്യാർത്ഥിയായ കരുനാഗപ്പള്ളി ആദിനാട് ദാറുൽ മിന്നത്ത് വീട്ടിൽ അലി അഷ്കറാണ് (19) മർദ്ദനത്തിന് ഇരയായത്. 21ന് രാത്രിയായിരുന്നു സംഭവം. കോളേജിനടുത്തുള്ള അപ്പാർട്ട്മെന്റിൽ സഹപാഠികൾക്കൊപ്പമായിരുന്നു അലിയുടെ താമസം. ഇതിനടുത്താണ് സീനിയേഴ്സിന്റെയും അപ്പാർട്ട്മെന്റ്. അലിയുടെ സഹപാഠിയെ ആദ്യം സീനിയർ വിദ്യാർത്ഥികൾ അപ്പാർട്ട്മെന്റിലേക്ക് വിളിപ്പിച്ച് റാഗിംഗിനിരയാക്കി. ശേഷം അലിയെ വിളിപ്പിക്കുകയും പതിനഞ്ചോളം പേരടങ്ങുന്ന സംഘം കൂട്ടം ചേർന്ന് മർദ്ദിക്കുകയുമായിരുന്നു. അലിയുടെ മുതുകത്തും കഴുത്തിലും ചവിട്ടി പരിക്കേൽപ്പിക്കുകയും പൊലീസിൽ പരാതി നൽകരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തിരികെ അപാർട്ട്മെന്റിലെത്തിയ അലിയെ സഹപാഠികൾ ചേർന്ന് ട്രെയിനിൽ നാട്ടിലേക്ക് വിടുകയായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയിൽ കരുനാഗപ്പള്ളി പൊലീസ് അലിയുടെ മൊഴി രേഖപ്പെടുത്തി. കരുനാഗപ്പള്ളി സ്വദേശികൾ ഉൾപ്പെടുന്ന സംഘമാണ് അലിയെ ആക്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.

English Summary

A Malayali student in Chennai was allegedly subjected to a brutal assault by senior students, including other Malayalis.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHENNAI, MALAYALI STUDENT, STUDENT ASSAULT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL