ദുബായ്: മലയാളി വിദ്യാർത്ഥിനി ദുബായിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. തൊടുപുഴ സ്വദേശി നാഇഫ ബൽക്കീസ് (21) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ദുബായ് റാഷിദിയയിലായിരുന്നു അപകടം. കാറിൽ നിന്ന് പുറത്തേക്കിറങ്ങവെ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു. ദുബായിയിൽ ബിസിനസ് നടത്തുന്ന ബിനു ഹമീദിന്റെയും സീനയുടെയും മകളാണ് നാഇഫ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Naifa Balqees (21), a native of Thodupuzha, died in a road accident in Dubai's Rashidiya area. She was reportedly hit by another vehicle while getting out of a car. She was the daughter of Dubai-based businessman Binu Hameed and Zeena. Arrangements are underway to bring her body to Kerala.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |