നെടുമങ്ങാട് : പ്രായപൂർത്തിയാകാത്ത ബന്ധുവായ പെൺകുട്ടിയെ വിവാഹ വാഗ്ദ്ധാനം നൽകി പലതവണ പീഡിപ്പിച്ചെന്ന കേസിലെ കേസിലെ പ്രതി പാങ്ങോട് പഴവിള ഊറാങ്കുഴി നാല് സെന്റ് കോളനിയിലെ അൻസർ മൻസിലിൽ അൻസർ എന്ന ഷിനാദ് കുറ്റക്കാരനല്ലെന്നുകണ്ട് നെടുമങ്ങാട് പ്രത്യേക അതിവേഗ അഡീഷണൽ ജില്ലാ കോടതി (പോക്സോ) ജഡ്ജ് അനൂപ് എ.ബി വെറുതെവിട്ടു.പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് 20സാക്ഷികളെയും 20 രേഖകളും ഹാജരാക്കിയിരുന്നു. പ്രതിക്ക് വേണ്ടി അഡ്വ.എസ്.കെ.രഞ്ജു ഭാസ്കർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |