
വിഴിഞ്ഞം: ആർമി ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന്,4 ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ.നെയ്യാറ്റിൻകര ഊരൂട്ടുകാല ദേവി ക്ഷേത്രത്തിന് സമീപം രോഹിണി നിവാസിൽ ശ്രീജിത്തിനെയാണ് (32) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തതെന്ന് എസ്.എച്ച്.ഒ കെ.ഹേമന്ത് കുമാർ അറിയിച്ചു.വിഴിഞ്ഞം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.പ്രതി ഇൻസ്റ്റഗ്രാമിൽ ആർമി യൂണിഫോമിലുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്ത് യുവതിയുമായി പരിചയപ്പെട്ടു.തുടർന്ന് വിവാഹ വാഗ്ദാനം നൽകി പണവും നഗ്ന ഫോട്ടോകളും കൈവശപ്പെടുത്തി വഞ്ചിച്ചതായാണ് പരാതി.ഇക്കഴിഞ്ഞ മാർച്ച് 11 മുതൽ സെപ്തംബർ 16 വരെയുള്ള കാലയളവിൽ പലപ്പോഴായി 3,93,000 രൂപ തട്ടിയെടുത്തുവെന്നും പൊലീസ് പറഞ്ഞു.സമാന സംഭവത്തിൽ ഈ അടുത്ത കാലത്ത് പത്തനംതിട്ടയിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ പ്രതി ജയിൽ വാസം അനുഭവിച്ചതായും,ചോദ്യം ചെയ്യലിൽ ഏഴോളം യുവതികളെ ഇത്തരത്തിൽ ചതിച്ചതായും പ്രതി മൊഴി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.എസ്.എച്ച്.ഒയെ കൂടാതെ എസ്.ഐ പ്രശാന്ത്,എസ്.സി.പി.ഒ വിനയകുമാർ,സി.പി.ഒമാരായ റെജിൻ,സാബു,ഗോഡ്‌വിൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |