SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.42 AM IST

യാഥാർത്ഥ്യമാകാതെ കോട്ടൂർ-അംബാസമുദ്രം ഹൈവേ

ambasamudram-road

കാട്ടാക്കട: കോട്ടൂർ-അംബാസമുദ്രം ഹൈവേക്കായുള്ള കാത്തിരിപ്പ് നീളുന്നു. ദേശീയപാത വികസന സമിതി കോട്ടൂരിനെ തമിഴ്നാട്ടിലെ തിരുനെൽവേലിയുമായി ബന്ധിപ്പിക്കുന്ന അന്തർസംസ്ഥാന പാതയായി അംബാസമുദ്രം റോഡിനെ പരിഗണിച്ചിരുന്നു. 2005ൽ കേന്ദ്രമന്ത്രിയായിരുന്ന ടി.ആർ. ബാലു കേരളത്തിന്റെ അഭിപ്രായം ആരാഞ്ഞു,​ അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഡോ.എം.കെ. മുനീർ അനുകൂല തീരുമാനവും അറിയിച്ചിരുന്നതാണ്. എന്നാൽ തുടർനടപടികളുണ്ടായില്ല.

റോഡ് വനമേഖലയിലൂടെ കടന്നുപോകുന്നതിനാൽ പാരിസ്ഥിതികാനുമതി ലഭിക്കാത്തതാണ് പദ്ധതി വൈകുന്നതിന് കാരണമായി അധികൃതർ പറയുന്നത്.തിരുവനന്തപുരം തിരുനെൽവേലി യാത്രാദൂരം പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യമിട്ടാണ് പാത വിഭാവനം ചെയ്തത്.വിഴിഞ്ഞം അന്തർദ്ദേശീയ തുറമുഖം യാഥാർത്ഥ്യമായതോടെ ഈ പാത വേണമെന്ന ആവശ്യം വീണ്ടും സജീവമാവുകയാണ്.

തലസ്ഥാനത്തു നിന്ന് തിരുനെൽവേലിയിലേക്ക് 135കിലോമീറ്റർ ദൂരവും,നാല് മണിക്കൂർ യാത്രയുമാണ് വേണ്ടത്.എന്നാൽ കോട്ടൂർ-അംബാസമുദ്രം റോഡ് യാഥാർത്ഥ്യമായാൽ തിരുനെൽവേലിയിലേക്ക് വെറും 38 കിലോമീറ്റർ ദൂരം മാത്രമായി ചുരുങ്ങും.ഒരു മണിക്കൂർ 20മിനിട്ട് യാത്ര.

ടണൽ റോഡുകൾ നിർമ്മിച്ച് തടസം നിക്കാം

അംബാസമുദ്രം റോഡ് വന്നാൽ തിരുനെൽവേലിയിലെ വ്യവസായ പാർക്കുകളുമായി വിഴിഞ്ഞം തുറമുഖത്തെ ബന്ധിപ്പിക്കാനാകും. വന,പർവത പ്രദേശത്തുകൂടിയാണ് റോഡ് കടന്നുപോകേണ്ടത് എന്നത് പ്രധാന തടസമായി ചൂണ്ടികാണിക്കുന്നത്.എന്നാൽ വനംവകുപ്പിന്റെ അനുമതിയോടെ ടണൽ റോഡുകൾ നിർമ്മിച്ച് തടസ്സം നിക്കാനാവും.2013ൽ കേരളത്തിലെയും തമിഴ്നാട്ടിലെയും എം.പിമാരെ ഉൾപ്പെടുത്തി സംയുക്ത കമ്മിറ്റി പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.സാദ്ധ്യതകളും പദ്ധതിയും മനസ്സിലാക്കുന്നതിന് സർവ്വേകളും നടന്നിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, KTTDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL