SignIn
Kerala Kaumudi Online
Saturday, 10 October 2026 10.10 PM IST

കീഴ്പേരൂർ ഏലായിലെ നെൽക്കൃഷി നശിപ്പിച്ച് കാട്ടുപന്നികൾ

hi

കിളിമാനൂർ: കീഴ്പേരൂർ ഏലായിൽ കാട്ടുപന്നി ശല്യം രൂക്ഷം.കഴിഞ്ഞ ദിവസം അഞ്ച് കർഷകരുടെ വയലുകളിലെ നെൽക്കൃഷി നശിപ്പിച്ചു.രണ്ടാഴ്ചയ്ക്കകം കൊയ്ത്ത് നടക്കേണ്ട വയലുകളിലാണ് കാട്ടുപന്നികൾ ഇറങ്ങിയത്.

ഒരാഴ്ച മുൻപ് ഈ പാടശേഖരത്തിലെ രണ്ടേക്കറോളം നെൽകൃഷി നശിപ്പിച്ചിരുന്നു.കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.

ജില്ലയിൽ ഏറ്റവും കൂടുതൽ നെൽക്കൃഷി ചെയ്യുന്ന പഞ്ചായത്തുകളിലൊന്നാണ് നഗരൂർ.പഞ്ചായത്തിലെ നെൽക്കൃഷിയുടെ പകുതിയോളം കീഴ്പേരൂർ പാടശേഖരത്തിലാണ്.

എട്ട് ഹെക്ടർ വിസ്തൃതിയുള്ള പാടശേഖരത്തിൽ രണ്ടര ഏക്കറോളം പാടത്തെ കൃഷി പന്നിക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്.രൂക്ഷമായ പന്നി ശല്യത്തെ തുടർന്ന് ഒരാഴ്ച മുൻപ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഷൂട്ടർമാരെത്തി രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്നു.കൂടുതൽ പന്നികളെ വെടിവച്ച് കൊല്ലാനുള്ള നടപടികൾ തുടരുന്നതിനിടെയാണ് വീണ്ടും പന്നിക്കൂട്ടം കൃഷി നശിപ്പിച്ചത്.

കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തുമാണ് പല കർഷകരും കൃഷിയിറക്കിയത്.പന്നി ശല്യം തുടർന്നാൽ കൃഷി പൂർണമായും ഉപേക്ഷിക്കേണ്ടി വരുമെന്ന് കർഷകർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL