SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.42 AM IST

നെയ്യാർ അനാഥമാകുന്നു

1111

നെയ്യാറ്റിൻകര: കാടും പടർപ്പുമേറി ഉപയോഗയോഗ്യമല്ലാതായി മാറുന്ന നെയ്യാർ സംരക്ഷിക്കണമെന്ന ആവശ്യം ഉയരുന്നു. മഴവെള്ളപ്പാച്ചിലും മണലൂറ്റും കാരണം ഗതിമാറിയൊഴുകിയ നെയ്യാറിന്റെ ഇരുകരകളിലും വളർന്നുകയറുന്ന കുറ്റിക്കാടുകളുടെ മറവിൽ നെയ്യാർ തീരത്തെ പുറമ്പോക്ക് ഭൂമിയായി കയ്യേറുകയാണ്. നെയ്യാറിന്റെ സംരക്ഷണമായ ഇരുവശവുമുള്ള മുളങ്കാടുകൾ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.

തീരസംരക്ഷണം: കനത്ത മഴയുള്ള സമയങ്ങളിൽ നെയ്യാറ്റിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് കരയിടിഞ്ഞുപോകാതെ സംരക്ഷിക്കുന്നത് മുളങ്കാടുകളുടെ വേരുകളാണ്. ഇവ മണ്ണൊലിപ്പ് തടയാൻ പ്രകൃതി ഒരുക്കിയ സ്വാഭാവിക മതിൽപോലെ പ്രവർത്തിക്കുന്നു.

മുളങ്കാടുകൾ സംരക്ഷിക്കണം

നെയ്യാർനദീതടം സംരക്ഷിച്ചിരുന്ന മുളങ്കാടുകളും നാശോന്മുഖമാകുകയാണ്. ഒരു കാലത്ത് നെയ്യാറിന് ഇരുവശവും വളർന്ന് പന്തലിച്ചിരുന്ന മുളങ്കാടുകൾ ഇപ്പോൾ നശിക്കുകയാണ്. കുറ്റിക്കാടുകൾ വെട്ടിമാറ്റി മുളങ്കാടുകൾ സംരക്ഷിക്കണമെന്ന നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. നെയ്യാർ നദിക്കര ഇടിച്ചിറക്കിയുള്ള മണലൂറ്റ് തടഞ്ഞിരുന്നത് പ്രകൃതിദത്തമായി ഇരുകരകളിലും സംരക്ഷണമതിലായി വളർന്നിരുന്ന മുളങ്കാടുകളാണ്.

ടൂറിസം ആകർഷണം: പദ്ധതികൾ നടപ്പായില്ല

നെയ്യാർ ഡാം, ലയൺ സഫാരി പാർക്ക് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്ന സഞ്ചാരികൾക്ക് നെയ്യാറിന്റെ തീരങ്ങളിലെ മുളങ്കാടുകൾ നിറഞ്ഞ കാഴ്ച്ച മനോഹരമായ അനുഭവം സമ്മാനിക്കും. ഇതിലേക്കായി പദ്ധതിയിട്ടിരുന്ന ജലഗതാഗത പദ്ധതിയും നടപ്പായില്ല. നെയ്യാറിലൂടെ പ്രത്യേക ജലപാത നിർമ്മിച്ച് ചെറുബോട്ടുകളിലൂടെയുള്ള സവാരിയാണ് ടൂറിസം പ്രൊമോഷൻ കൌൺസിലുമായി ചേർന്നുള്ള പദ്ധതിയിലുണ്ടായിരുന്നത്.

മുൻകാലങ്ങളിൽ നെയ്യാർ തീരത്തുനിന്നും മുളകൾ ശേഖരിച്ച് കുട്ട,വട്ടി,പായ തുടങ്ങിയവ നിർമ്മിച്ച് ജീവിച്ചിരുന്ന ജനവിഭാഗം ഉണ്ടായിരുന്നു. മുളയുടെ ലഭ്യതകുറവും അധികൃതരുടെ അനാസ്ഥയും കാരണം പരമ്പരാഗത വ്യവസായവും അന്യമായി.

നെയ്യാർ

പശ്ചിമഘട്ടത്തിലെ അഗസ്ത്യാർകൂടത്തിൽ നിന്നും ഉത്ഭവിച്ച് പൂവാർ പൊഴിക്കര വഴി 56കിലോമീറ്റർ ഒഴുകി അറബിക്കടലിൽ എത്തുന്നതാണ് നെയ്യാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL