SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.42 AM IST

ചെങ്കൽചൂള ഫെസ്റ്റിന് 6ന് തുടക്കം; ഫുട്ബാൾ ആവേശത്തിനൊപ്പം കലാവിരുന്നും

തിരുവനന്തപുരം: കായിക - കലാ സാംസ്കാരിക പരിപാടികളുമായി ചെങ്കൽചൂള ഫെസ്റ്റ് ഒക്ടോബർ 6 മുതൽ 10വരെ രാജാജി നഗറിൽ നടക്കും.ഫെസ്റ്റിന്റെ ഭാഗമായി ഫ്ലഡ് ലൈറ്റ് ത്രീ എ ഫുട്ബാൾ ടൂർണമെന്റും വിവിധ കലാപരിപാടികളും സംഘടിപ്പിക്കും.പ്രമുഖ രാഷ്ട്രീയ നേതാക്കൾ,കലാ - സാംസ്കാരിക പ്രവർത്തകർ,കായിക താരങ്ങൾ,സോഷ്യൽ മീഡിയ താരങ്ങൾ,ബിസിനസ് രംഗത്തെ പ്രമുഖർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ ഫെസ്റ്റിൽ പങ്കെടുക്കും.

ഫുട്ബാൾ മത്സരങ്ങൾക്കൊപ്പം വൈവിദ്ധ്യമാർന്ന കലാപരിപാടികളും നടക്കും.പ്രദേശത്തെ കുട്ടികളുടെയും യുവജനങ്ങളുടെയും കായികാഭിരുചി പ്രോത്സാഹിപ്പിക്കുക,കലാ - കായിക മേഖലകളിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുക,ജനകീയ കൂട്ടായ്മയും സൗഹൃദവും ശക്തിപ്പെടുത്തുക എന്നിവയാണ് ഫെസ്റ്റിന്റെ ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL