കൊച്ചി: ഒരുമിച്ച് താമസിക്കുന്ന യുവതിയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ നിയമ വിദ്യാർത്ഥിനിയെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇടക്കൊച്ചി അക്വിനാസ് കോളേജിന് സമീപം മസ്ജിദ് ലെയ്‌നിൽ കാട്ടുമ്മൽ പറമ്പിൽ അമ്മാളുവാണ് (27) പിടിയിലായത്.
പാലക്കാട് മുതലമട സ്വദേശി ദിവ്യയുടെ 5 ലക്ഷം രൂപ വിലമതിക്കുന്ന 4.2 ഗ്രാം സ്വർണാഭരണങ്ങളാണ് മോഷണം പോയത്. പരാതിക്കാരിയും പ്രതിയും ഉൾപ്പെടെ അഞ്ചു യുവതികളാണ് എളംകുളത്തെ ഒരു എൻക്ലേവിൽ രണ്ട് മുറികളിൽ താമസിച്ചിരുന്നത്. ഓണാവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തിയ ശേഷം താമസസ്ഥലം മാറുന്നതിനിടെയാണ് മുറിയിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടതും പൊലീസിൽ പരാതിപ്പെട്ടതും.
മോഷ്ടിച്ച ആഭരണങ്ങൾ ഇടക്കൊച്ചിയിലെ ഒരു കടയിൽ വിറ്റതായും മറ്റ് ചില ആഭരണങ്ങൾ മാറ്റിവാങ്ങിയതായും പൊലീസ് കണ്ടെത്തി. ആഭരണങ്ങളിൽ ചിലത് വീണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കാക്കനാട് വനിതാ ജയിലിൽ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |