
കാൽനടയാത്രക്കാർക്ക് ദുരിതം
കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവേ ഓവർബ്രിഡ്ജിൽ നിന്ന് കാൽനടയാത്രക്കാർ താഴേക്കിറങ്ങുന്ന പടിക്കെട്ടുകൾക്ക് സംരക്ഷണ ഭിത്തിയോ കൈവരികളോ,ഹാൻഡ് റെയിൽ സോ ഇല്ലാത്തത് അപകടഭീഷണിയാകുന്നു.
ഓവർബ്രിഡ്ജിന്റെ നാല് ഭാഗങ്ങളിലാണ് പടികെട്ടുകളുള്ളത്.ദിനംപ്രതി നൂറുക്കണക്കിനുപേർ പടിക്കെട്ടിറങ്ങുന്നത് ജീവൻ പണയം വച്ചാണ്.
ഓവർബ്രിഡ്ജിന് താഴെയായി ഒട്ടേറെ വ്യവസായ സ്ഥാപനങ്ങളും,75ഓളം കുടുംബങ്ങളും താമസിക്കുന്നുണ്ട്.കൂടാതെ സബ് ട്രഷറി,സബ് രജിസ്ട്രാർ ഓഫീസ്,പോസ്റ്റ് ഓഫീസ്,കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് എത്തുന്ന യാത്രക്കാരും ഈ പടിക്കെട്ടിലൂടെയാണ് സഞ്ചരിക്കുന്നത്.
എന്നാൽ കൈവരിയില്ലാതെ കാടുമൂടിയതോടെ യാത്രക്കാർ ഭയത്തോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. വർഷങ്ങളായി തുടരുന്ന ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മഴക്കാലത്ത് പടികളിൽ വഴുക്കൽ രൂപപ്പെടുന്നതോടെ അപകട സാദ്ധ്യത ഇരട്ടിയാകുന്നു. അല്പമൊന്ന് കാലിടറിയാൽ താഴേക്ക് വീണ് ഗുരുതരമായ പരിക്കേൽക്കാനുള്ള സാദ്ധ്യതയുമുണ്ട്. വർഷങ്ങൾക്ക് മുൻപ് ഒരു വൃദ്ധ കാൽതെറ്റി വീണ് ഗുരുതരമായി പരിക്കേറ്റ് മരിച്ചു.
രാത്രികാലങ്ങളിൽ വെളിച്ചക്കുറവ് കാരണം ഇതുവഴിയുള്ള യാത്ര ദുർഘടം
ബുദ്ധിമുട്ടിലായി
റെയിൽവേ സ്റ്റേഷൻ,സ്കൂളുകൾ,വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്ന വൃദ്ധരും കുട്ടികളും ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരാണ് ഈ പടിക്കെട്ടുകൾ കൂടുതൽ ആശ്രയിക്കുന്നത്.
യാത്രക്കാരുടെ സുരക്ഷ മുൻനിറുത്തി പടിക്കെട്ടുകളുടെ ഇരുവശങ്ങളിലും എത്രയും വേഗം കൈവരികൾ സ്ഥാപിക്കാൻ അധികൃതർ തയ്യാറാകണമെന്ന് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെടുന്നു.
ഇതുമായി ബന്ധപ്പെട്ട് നിരവധിത്തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.
ബോസ് കടയ്ക്കാവൂ,പ്രസിഡന്റ്,
ജനനകീയ പൗരസമിതി കടയ്ക്കാവൂർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |